തിയറ്റർ ഉടമകളുടെ വിലക്കിൽ നടനും സംവിധായകനുമായ രഞ്ജി പണിക്കർ.
രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. കുടിശിക തീർക്കുംവരെ രൺജിയുടെ സിനിമകളുടെ സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ വ്യക്തമാക്കി.
ഇതാദ്യമായല്ല രഞ്ജി പണിക്കർക്ക് ഫിയോക് വിലക്ക് ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നിലവിൽ രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത് എന്നതുകൊണ്ട് നടന്റെ റിലീസ് ആകാനുള്ള സിനിമകളെ വിലക്ക് സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല.
എന്നാൽ വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം