ദുബൈ: യു.എ.ഇയുടെ 52ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘ഐക്യദാർഢ്യ സംഗമം’ സംഘടിപ്പിച്ചു. ദുബൈയിൽ നടന്ന പരിപാടി ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്ഫ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. യു.എ.ഇയിൽ സ്വദേശികൾക്കും
വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും, സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യു.എ.ഇയിൽ 51 വർഷം പ്രവാസജീവിതം നയിച്ച സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ മൊയ്തു കുറ്റ്യാടിയെ ആദരിച്ചു. മലബാർ പ്രവാസി (യു.എ.ഇ) പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഹാരിസ് കോസ്മോസ്, അസീസ് തോലേരി, ബഷീർ മേപ്പയൂർ, ചന്ദ്രൻ കൊയിലാണ്ടി, മൊയ്തു പേരാമ്പ്ര, ഇഖ്ബാൽ ചെക്യാട്, അഹമ്മദ് ചെനായി, റഊഫ് പുതിയങ്ങാടി, മുഹമ്മദ് ഏറാമല, അസീസ് വടകര, കബീർ വയനാട്, ജൗഹർ വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ എം. മുഹമ്മദലി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു