അജ്മാന്: യു.എ.ഇയിലെ തൃശൂർ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്റെ 35ാം വാര്‍ഷികാഘോഷമായ വടക്കാഞ്ചേരി സുഹൃദ് സംഘം പൂരം 2023 സംഘടിപ്പിച്ചു. അജ്മാന് പൊലീസ് ഓഫിസര്‍ അലി അഹമദ് മുഹമ്മദ് അല്ജീദ് മുഖ്യാതിഥിയായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഷാർജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ.എ. റഹീം നിർവഹിച്ചു. വടക്കാഞ്ചേരി സുഹൃദ് സംഘം പ്രസിഡന്റ് അഷ്റഫ് തിയ്യാട്ടില്‍ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജന. സെക്രട്ടറി ബിമല്‍ ജയിംസ് സ്വാഗതവും ട്രഷറര്‍ അബ്ദുൽ ജലീല്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരി വി.എസ്. വേണു, പൂരം കണ്‍വീനര്‍ ഷാമില്‍ മുഹ്സിന് എന്നിവര്‍ ആശംസ നേര്‍ന്നു.
ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്ര വർമ, ബി.കെ. ഹരി നാരായണന് എന്നിവരെ ആദരിച്ചു. ഗായകരായ ബിജു നാരായണന്, അഖില ആനന്ദ്, അക്ബര്‍ ഖാന്, അനഘ അജയ് എന്നിവരൊരുക്കിയ സംഗീതനിശയും അരങ്ങേറി. സുഹൃദ്സംഘം അംഗങ്ങളുടെ കലാപരിപാടികള്‍, ഓണസദ്യ, ശിങ്കാരിമേളം എന്നിവയും അരങ്ങേറി. സുഹൃദ് സംഘം ചാരിറ്റി കണ്‍വീനര്‍ കെ.എ. ഷാജി, വൈസ് പ്രസിഡന്റ് ഡയോണി ബിമല്‍, പൂരം ജോ. കണ്‍വീനർമാരായ ഫിറോസ് ഖാന്, സിറാജ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു