ഇന്തോനേഷ്യയിലെ മൗണ്ട് മറാപ്പി പൊട്ടിത്തെറിച്ചതിനെ തുടർന്ന് പതിനൊന്ന് പർവതാരോഹകർ കൊല്ലപ്പെടുകയും 12 പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറൻ സുമാത്രയിലെ അഗ്നിപർവ്വതം ഞായറാഴ്ച പൊട്ടിത്തെറിച്ചപ്പോൾ എഴുപത്തിയഞ്ച് പേർ പ്രദേശത്തുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. 26 പേരെ മാറ്റിപ്പാർപ്പിക്കാത്തവരുണ്ട്, അവരിൽ 14 പേരെ കണ്ടെത്തി അതിൽ മൂന്ന് പേരെ ജീവനോടെ കണ്ടെത്തി,11 പേരെ മരിച്ച നിലയിലും കണ്ടെത്തിയെന്ന് പാഡംഗ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി തലവൻ അബ്ദുൾ മാലിക് അറിയിച്ചു. ഞായറാഴ്ചത്തെ പൊട്ടിത്തെറിയുടെ വീഡിയോ ഫൂട്ടേജിൽ, അഗ്നിപർവ്വതത്തിന്റെ മുകളിലായി ഒരു വലിയ മേഘം ആകാശത്ത് പടർന്നിരിക്കുന്നതും, കാറുകളും റോഡുകളും അവശിഷ്ടങ്ങളാൽ മൂടപ്പെട്ടതും കാണിച്ചു. തിങ്കളാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ രക്ഷാപ്രവർത്തകർക്ക് മുഴുവൻ സമയവും സജീവമാകുവാൻ സാധിച്ചില്ല
ഇന്തോനേഷ്യ പസഫിക്കിലെ “റിംഗ് ഓഫ് ഫയർ” എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് പർവ്വതം സ്ഥിതി ചെയ്യുന്നത്, കൂടാതെ 2,891 മീറ്റർ (ഏകദേശം 9,500 അടി) മരാപ്പി പർവ്വതം ഉൾപ്പെടെ, രാജ്യത്തിന്റെ അഗ്നിപർവ്വത ഏജൻസിയുടെ കണക്കനുസരിച്ച് 127 സജീവ അഗ്നിപർവ്വതങ്ങളിവിടയുണ്ട്.ഇന്തോനേഷ്യയുടെ നാല്-ഘട്ട മുന്നറിയിപ്പ് സ്കെയിലിന്റെ രണ്ടാമത്തെ ജാഗ്രതാ തലത്തിലുള്ള മൗണ്ട് മറാപ്പി, സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്.അഗ്നിപർവ്വതത്തിന്റെ ഏറ്റവും മാരകമായ സ്ഫോടനം സംഭവിച്ചത് 1979 ലാണ് 60 പേർ കൊല്ലപ്പെട്ടു.