തിരുവനന്തപുരം: ആര്യനാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യ വിജയ കുമാരി( 62 )യെ വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്ന് രാത്രി 8.30 ഓടെ ആണ് സംഭവമുണ്ടായത്. ഇവരെ വെട്ടിയതിന് ശേഷം വിജയ് സുധാകരൻ കിണറ്റിൽ ചാടുകയായിരുന്നു. വിജയകുമാരിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് അയൽക്കാർ പറയുന്നത്. ഏറെ കാലമായി ഇതിന് ചികിത്സ തേടിയിരുന്നു.
കിണറ്റിൽ ചാടിയ വിജയ് സുധാകരനെ രക്ഷിച്ചു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു