കേരള പ്രദേശ് മഹിള കോൺഗ്രസ്സിന്റെ ‘നമ്മൾ മഹിള കോൺഗ്രസ്’ എന്ന ആമുഖ ഗാനം എം.എൽ.എ ഉമാ തോമസ് പ്രകാശനം ചെയ്തു. സ്നേഹത്തിന്റെയും ചേർത്ത് നിർത്തലിന്റേയും മധുരമായ ഈ ഗാനം ഹരി നാരായണൻ രചിച്ച് രഞ്ജിൻ രാജ് ഈണം പകർന്ന് ദിവ്യ എസ് മേനോൻ പാടിയതാണ്. ഇനിയുള്ള മഹിള കോൺഗ്രസ് വേദികളിൽ ഈ ഗാനമാകും ആലപിക്കുക.

സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി സമീപം
ആമുഖ ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി,ഭാരവാഹികളായ വി.കെ.മിനിമോൾ, പ്രേമ അനിൽ കുമാർ,ജയാ സോമൻ,ജില്ലാ പ്രസിഡണ്ടുമാരായ സുനിലാ സിബി,ബബിത ജയൻ,ഫെബ സുദർശൻ എന്നിവർ സംബന്ധിച്ചു.
STORY HIGHLIGHT: The intro song was released
















