മക്ക: ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തിന് ഗൾഫ് മലയാളി ഫെഡറേഷൻ മക്ക കമ്മിറ്റി സ്വീകരണം നൽകി. വർഷങ്ങളോളം നാടും വീടും വിട്ട് പ്രവാസജീവിതം നയിച്ച് അവസാനം രോഗബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വലിയതോതിൽ വർധിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചികിത്സക്ക് വകയില്ലാതെ ഗൾഫുകാരൻ എന്ന വിളിപ്പേരിൽ നിൽക്കുന്നതിനാൽ ആരോടും സഹായം ചോദിക്കാൻ കഴിയാതെ സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പ്രവാസികൾക്ക് കൈത്താങ്ങായി മുന്നിലുണ്ടാകുമെന്നും അഡ്വ. ഷമീർ കുന്ദമംഗലം പ്രവാസി സമൂഹത്തിന് ഉറപ്പുനൽകി. ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് ഷാ സിനിമാപറമ്പ് അധ്യക്ഷത വഹിച്ചു.
ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, ഹുസൈൻ കല്ലറ, അബ്ദുൽകരീം വരന്തരപ്പിള്ളി, ഷംസ് വടക്കഞ്ചേരി, റഫീഖ് വരന്തരപ്പിള്ളി, ഷീമാ നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻവർ ഇടപ്പള്ളി സ്വാഗതവും ട്രഷറർ അബ്ദുൽ സലാം അടിവാട് നന്ദിയും പറഞ്ഞു.
യാസിർ മലപ്പുറം, നൗഫൽ കരുനാഗപ്പള്ളി, അബ്ദുൽകരീം പൂവ്വാർ, അനസ് കരുനാഗപ്പള്ളി, നൗഷാദ് കണ്ണൂർ, റിയാസ് വർക്കല, മുജീബ് കൊല്ലം, ബുഷറുൽ ജംഹർ കിഴിശ്ശേരി, ഷബാന ഷാനിയാസ്, ജസീന അൻവർ, റോഷ്ന നൗഷാദ്, ഫെമി ശ്യാം, ഷിബിന അനസ്, നിസാ റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു