സമാധാനപാലകരില്‍ മനോവീര്യമുയര്‍ത്താന്‍ പ്രത്യേക കായിക മല്‍സരങ്ങള്‍ക്ക് തുടക്കമിട്ട് റാസല്‍ഖൈമ ആഭ്യന്തര മന്ത്രാലയം. സമ്മർദങ്ങള്‍ക്കടിപ്പെടാതെ സമൂഹത്തിന് സേവനം സാധ്യമാക്കാന്‍ സേനാംഗങ്ങളെ പ്രാപ്തമാക്കുന്നതാണ് കായിക മല്‍സരങ്ങളെന്ന് ഓഫീസേഴ്സ് ക്ലബില്‍ ആരംഭിച്ച ആദ്യ മല്‍സരങ്ങള്‍ക്ക് തുടക്കമിട്ട് റാക് പൊലീസ് കായിക സാമൂഹിക വകുപ്പ് മേധാവി ലെഫ്. കേണല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
സേനയിലെ റാങ്ക് വ്യത്യാസമേതുമില്ലാതെയാണ് മല്‍സരങ്ങള്‍. ഓട്ടം, നടത്തം, സ്നൂക്കര്‍ തുടങ്ങി വിവിധയിനം മല്‍സരങ്ങളാണ് സേനാംഗങ്ങള്‍ക്കായി നടത്തുന്നത്. പൊലീസ് സേനയുടെ കായിക ക്ഷമതയില്‍ ശ്രദ്ധ ചെലുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി പറഞ്ഞു.
കായിക മല്‍സരങ്ങള്‍ വെല്ലുവിളികളെ നേരിടാനും നിശ്ചയദാഢ്യം വര്‍ധിപ്പിക്കുന്നതിനും വിവിധ വകുപ്പകളും സംഘടനാ യൂനിറ്റുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് കൂടി ലക്ഷ്യമിടുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു