അൽഐൻ: ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി, യു.എ.ഇ ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലുലു കുവൈത്താത്തിൽ നടന്ന ക്യാമ്പിൽ 200ഓളം ആളുകൾ രക്തദാനം നടത്തി. ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം വെഞ്ഞാറമൂട്, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ആക്ടിങ് ട്രഷറർ സെയ്ഫുദ്ദീൻ വയനാട്, അബ്ദുൽ ജലീൽ, മറ്റു ജില്ല കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
യു.എ.ഇ ബ്ലഡ് ബാങ്ക് സർവിസസിന്റെ ആദരവ് ഡയറക്ടർ ഡോ. ഹുദാ അൽ ഖൽഫാൻ അൽ ശംസിയിൽനിന്ന് ഇൻകാസ് അൽഐൻ ഏറ്റുവാങ്ങി. ലുലു അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു, മലബാർ ഗോൾഡ് അൽഐൻ മാനേജർ ഷംസുദ്ദീൻ, ഇന്ത്യൻ സോഷ്യൽ സെന്റർ അസി. ട്രഷറർ ഇഫ്തിക്കർ, ഡോ. ശാഹുൽ ഹമീദ് എന്നിവർ ആശംസ നേർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു