ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്. വോട്ടെണ്ണല്‍ ആരംഭിച്ച് 11 മണിക്കൂറിനുള്ളില്‍ ചിത്രം വ്യക്തമായതോടെ ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ വസതിയിലെത്തി രാജി സമര്‍പ്പിച്ചു.
കോൺഗ്രസിന്റെ പരാജയം അംഗീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അശോക് ഗെലോട്ടിന്റെ രാജി സമർപ്പണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗെലോട്ട് സർക്കാർ ആരംഭിച്ചതും കോൺഗ്രസ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതുമായ ആകർഷകമായ സാമൂഹ്യക്ഷേമ പദ്ധതികളിൽ രാജസ്ഥാനിലെ ജനങ്ങൾ പാർട്ടിയെ പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ.
പദ്ധതികൾ വളരെ മികച്ചതായിരുന്നുവെന്ന് അശോക് ഗെലോട്ട് വാദിച്ചു. തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി ആക്രമണാത്മകവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചെന്നും ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചെന്നും അശോക് ഗെലോട്ട് പറഞ്ഞു.
“പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നു, പുതിയ സര്‍ക്കാരിനോട് എനിക്ക് ഒരു ഉപദേശമുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും വിജയിക്കാത്തതിനാല്‍ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത് എന്നല്ല അര്‍ത്ഥമാക്കുന്നത്,” അദ്ദേഹം പറഞ്ഞു. പഴയ പെന്‍ഷന്‍ പദ്ധതി പോലെയുള്ള അതിന്റെ സംരംഭങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അടുത്ത സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജസ്ഥനാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ചേരിപ്പോരാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്. 2020 ല്‍ സച്ചിന്‍ പൈലറ്റ് സംസ്ഥാന സര്‍ക്കാരിനെതിരെ നേരിട്ട് പോരിനിറങ്ങിയെങ്കിലും ഫലം കാണാനാകാതെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു