അൽഐൻ: ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ യു.എ.ഇയുടെ 52ാം ദേശീയ ദിനാഘോഷം വിവിധ കല-സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കളും അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) പ്രതിനിധി മുഹമ്മദ് അലി, സ്കൂൾ സ്പോൺസർ അലി ഫഹദ് അൽ നുഐമി, അബൂദബി പൊലീസ് പ്രതിനിധികൾ എന്നിവർ പരിപാടികളിൽ വിശിഷ്ടാതിഥികളായി.
സ്കൂൾ വിദ്യാർഥികൾ നടത്തിയ മാരത്തൺ, 1500 സ്ക്വയർ മീറ്റർ വലുപ്പത്തിലുള്ള യു.എ.ഇ പതാകയും പ്രത്യേക ശ്രദ്ധ നേടി. സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് മാരത്തണിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇമാറാത്തി നൃത്തം, അറബിക് ഗാനങ്ങൾ, അൽ അയ്യാല നൃത്തം, ഡെസേർട് ബ്ലൂസം ഡാൻസ് എന്നീ കലാപരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ്, അക്കാദമി കോഓഡിനേറ്റർ സ്മിതാ വിമൽ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു