റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തക്കുറവിനും എല്ല് തേയ്മാനത്തിനും ഒക്കെ ഏറെ ഗുണകരമാണ് റാഗി. റാഗി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ് ആണ് ഇത്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
ആവശ്യമായ ചേരുവകൾ
- നെയ്യ് – ആവശ്യത്തിന്
- റാഗി – ഒരു കപ്പ്
- എള്ള് – കുറച്ച്
- കപ്പലണ്ടി – കാൽ കപ്പ്
- ഏലക്ക പൊടിച്ചത്
- ഉപ്പ് ആവശ്യത്തിന്
- ശർക്കര പാനി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിൽ അര ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കാം. ഈ നെയ്യ് ചൂടാവുമ്പോൾ ഇതിലേക്ക് ഒരു കപ്പ് റാഗി പൊടിച്ചത് ചേർത്ത് ചെറിയ തീയിൽ വറുത്ത് എടുക്കണം. ഇത് നന്നായി മൂത്തു കഴിയുമ്പോൾ ഒരു ബൗളിലേക്ക് മാറ്റാം. മറ്റൊരു പാത്രത്തിൽ അൽപം എള്ള് എടുത്തിട്ട് കഴുകി എടുക്കണം. ഇതിനെയും വറുത്ത് എടുക്കണം. എല്ലു തേയ്മാനം ഇല്ലാതെ ഇരിക്കാൻ, വിളർച്ച അകറ്റാൻ, ഷുഗറും കൊളെസ്ട്രോളും നിയന്ത്രിക്കാനും തുടങ്ങി ക്യാൻസറിനെ പ്രതിരോധിക്കാൻ വരെയുള്ള കഴിവ് എള്ളിന് ഉണ്ട്. ഇതേ പാനിൽ കാൽ കപ്പ് കപ്പലണ്ടിയും വറുക്കണം. ഇവ പൊടിച്ചതിന് ശേഷം റാഗി പൊടിയുടെ കൂട്ടത്തിൽ ഇട്ടിട്ട് ഉപ്പും ഏലയ്ക്കാ പൊടിയും നെയ്യും ശർക്കര പാനിയും ചേർത്ത് നന്നായി യോജിപ്പിക്കണം.
ഇതിന്റെ ചൂട് പോയതിന് ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കാം. ഏഴു ദിവസം വരെ പുറത്തു വയ്ക്കാവുന്നതാണ്. ദിവസവും ഓരോന്ന് വീതം കഴിക്കുന്നത് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. രണ്ടെണ്ണത്തിൽ കൂടുതൽ ഒരു ദിവസം കഴിക്കാൻ പാടില്ല. ഈ വിഭവം തയ്യാറാക്കാൻ വേണ്ട ചേരുവകൾ അറിയാനായി വീഡിയോ മുഴുവനായും കാണുമല്ലോ.
കടപ്പാട്: നീനു കാർത്തിക, പച്ചില ഹാക്ക്സ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു