ജയ്പൂര്‍: രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ മാജിക്കില്‍ നിന്ന് ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു എന്നാണ് ബിജെപി മുന്നേറ്റത്തെ സൂചിപ്പിച്ച് ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതികരിച്ചത്.
‘രാജസ്ഥാനില്‍ മാജിക്ക് അവസാനിച്ചിരിക്കുന്നു. ജനങ്ങള്‍ മജീഷ്യന്റെ മാജിക്കില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമത്തിനും സ്ത്രീകളുടെ അന്തസിനും വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ ഗ്യാരണ്ടികളില്‍ ജനം വിശ്വസിച്ചില്ല. അഴിമതിയെ ഇല്ലായ്മ ചെയ്യുന്നതിന് ജനം കോണ്‍ഗ്രസിനെതിരെ വിധി എഴുതി.’
– ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു.ഭൂരിപക്ഷം നേടി രാജസ്ഥാനില്‍ ബിജെപി ഭരണത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. 199 സീറ്റുകളിലേക്ക് നടന്ന രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നൂറില്‍പ്പരം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു