തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദമാണ് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയത്.
read also കേരള വര്‍മ്മ കോളേജില്‍ സത്യം വിജയിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ
അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, തെക്കു പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങി കൂടുതൽ ശക്തിയാർജ്ജിക്കും. തുടർന്ന്, വടക്ക് ദിശയിൽ ഏതാണ്ട് തെക്ക് ആന്ധ്രപ്രദേശത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്നതാണ്. പിന്നീട് തെക്ക് ആന്ധ്രപ്രദേശ് തീരത്ത് നെലൂറിനും, മച്ചല പട്ടണത്തിനും ഇടയിലായി കരയിലേക്ക് പ്രവേശിക്കും. ഡിസംബർ 5 ചൊവ്വാഴ്ച രാവിലെയോടെയാണ് ചുഴലിക്കാറ്റ് കര തൊടുക. ചുഴലിക്കാറ്റ് നേരിട്ട് വീശിയടിക്കുന്ന ഭാഗങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു