മസ്കത്ത്: മലങ്കര ഓർത്തഡോക്സ് സഭയുടെ അട്ടപ്പാടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലെ ആദിവാസികളും നിർധനരുമായ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ ധനസമാഹരണം ലക്ഷ്യമാക്കി മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഗീതസന്ധ്യ സംഘടിപ്പിച്ചു. ‘സ്നേഹസംഗീതം 2023’ എന്ന് പേരിട്ട സംഗീതവിരുന്ന് റൂവി പി.സി.ഒ ഹാളിൽ അരങ്ങേറി.
പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ സംഗീത വിരുന്നിൽ അണിനിരന്നു. ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്, അസോസിയറ്റ് വികാരി ഫാ. എബി ചാക്കോ, ഇടവകയുടെയും യുവജന പ്രസ്ഥാനത്തിന്റെയും എക്സിക്യൂട്ടിവ്സ് ജനറൽ കൺവീനർ ജോൺ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ സംഗീതസന്ധ്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു