മസ്കത്ത്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി.ദീർഘകാല നയതന്ത്രബന്ധം ശക്തിപ്പെടുത്തുക, സമുദ്ര സഹകരണം വർധിപ്പിക്കുക, റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡുമായും മറ്റ് സമുദ്ര ഏജൻസികളുമായും പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
സന്ദർശന വേളയിൽ, ഓൺബോർഡ് പരിശീലനം, പ്രഭാഷണങ്ങൾ, ബോർഡ് സെർച്ച് ആൻഡ് സീസർ, മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ, സംയുക്ത യോഗ സെഷനുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് ഉൾപ്പെടെ ഒമാനിലെ പ്രമുഖരെയും സർക്കാർ ഉദ്യോഗസ്ഥരെയും കമാൻഡിങ് ഓഫിസർ ആദരിക്കും.
റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ്, സൗദി ബോർഡർ ഗാർഡ്സ് ആൻഡ് നേവൽ ഫോഴ്സ്, യു.എ.ഇ കോസ്റ്റ് ഗാർഡ്സ് ആൻഡ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കോസ്റ്റൽ അതോറിറ്റി എന്നിവയുൾപ്പെടെ പ്രധാന സമുദ്ര ഏജൻസികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ സന്ദർശനം നിർണായക പങ്ക് വഹിക്കും. സന്ദർശന വേളയിൽ ഈ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഇടപഴകുന്നത് പ്രാദേശിക സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു