ജിദ്ദ: എസ്.വൈ.എസ് കേരള കമ്മിറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജാമിഅ നൂരിയ കോളജ് കമ്മിറ്റിയുടെ കീഴിലുള്ള വെട്ടത്തൂർ അൻവാറുൽ ഹുദ ജൂനിയർ കോളജിന്റെ കഫാല പദ്ധതിക്ക് ജിദ്ദയിൽ തുടക്കം കുറിച്ചു ജിദ്ദ കമ്മിറ്റി ട്രഷറർ ലത്തീഫ് കാപ്പുങ്ങലിനെ ചേർത്ത് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ പദ്ധതി ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി അർഷിദ് വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. ഫൈറൂസ് ഫൈസി ഒറവംപുറം പദ്ധതി വിശദീകരിച്ചു.
സൽമാൻ ഫൈസി തിരൂർക്കാട്, അഷ്റഫ് താഴെക്കോട്, ഫിറോസ് അറബി മണ്ണാർമല, മാനുപ്പ പട്ടിക്കാട്, അസൈനാർ കുന്നപ്പള്ളി, ഷാജഹാൻ മേലാറ്റൂർ, ഉമ്മർ ഒലിപ്പുഴ എന്നിവർ സംസാരിച്ചു. പരമാവധി ആളുകളെ ചേർത്ത് കഫാല പദ്ധതി കാമ്പയിൻ വിജയിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു