റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദീഅ ഏരിയ, സൂഖ് ഷാബിയ യൂനിറ്റ് അംഗം അലി ചളവറക്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. 20 വർഷമായി ബദീഅയിലെ ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്തിരുന്ന അലി പാലക്കാട് ജില്ലയിലെ ചളവറ സ്വദേശിയാണ്.
കേളി ബദീഅ ഏരിയ കമ്മിറ്റി അംഗം, സൂഖ് ഷാബിയ യൂനിറ്റ് ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
യൂനിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കിഷോർ ഇ. നിസാം, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, സരസൻ, ജർനെറ്റ് നെൽസൺ, ഏരിയ ജോയന്റ് സെക്രട്ടറി കെ.എൻ. ഷാജി, ഏരിയ കമ്മിറ്റി അംഗം ജയൻ, യൂനിറ്റ് ട്രഷറർ നിസാം പത്തനംതിട്ട, യൂനിറ്റ് നിർവാഹക സമിതി അംഗം മഹബൂബ് റഹ്മാൻ, ജയൻ മണ്ണടി, മിഖ്ദാദ് തുടങ്ങിയവർ സംസാരിച്ചു. അലിക്ക് യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി രഞ്ജിത്ത് കൈമാറി. യൂനിറ്റ് സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും അലി ചളവറ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു