ഏകദേശം 10 വർഷമായി ഗുരുങ്ങും സുരേന്ദ്ര പാണ്ഡേയും ലിവിങ് ടുഗെതറിൽ ആയിരുന്നു.
2017 -ൽ ഒരു അമ്പലത്തിൽ വച്ച് ഇരുവരും വിവാഹച്ചടങ്ങുകൾ നടത്തിയിരുന്നു.
എന്നാൽ, അവരുടെ വിവാഹത്തിന് ഔദ്യോഗികമായി അംഗീകാരം കിട്ടിയത് ഇപ്പോഴാണ്.
പടിഞ്ഞാറൻ ലുംജംഗ് ജില്ലയിലാണ് ബുധനാഴ്ച മായ ഗുരുങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ്
ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഔദ്യോഗികരേഖകളിൽ ഇനിയവർ പങ്കാളികളായിരിക്കും എന്ന സന്തോഷത്തിലാണ് ഇരുവരും.
തങ്ങൾക്ക് മാത്രമല്ല, തങ്ങളെപ്പോലെയുള്ള അനേകം മനുഷ്യർക്ക് ഈ ദിവസം വലിയ പ്രാധാന്യമുള്ളതാണ് എന്നാണ് തങ്ങളുടെ വിവാഹദിവസത്തെ കുറിച്ച് ഗുരുങ് പ്രതികരിച്ചത്.
നേപ്പാളിൽ നിയമപരമായ ആദ്യത്തെ സ്വവർഗവിവാഹമായിരുന്നു ഇത്.
ഇതോടെ സൗത്ത് ഏഷ്യയിലെ തന്നെ ഔദ്യോഗികമായി സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ രാജ്യമായി നേപ്പാൾ മാറി. സ്വവർഗ വിവാഹം നിയമവിധേയമാക്കിയിരിക്കുന്ന ഏഷ്യയിലെ മറ്റൊരു രാജ്യം തായ്വാൻ മാത്രമാണ്.
സ്വവർഗ ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങി അഞ്ച് മാസത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം എന്നതും ശ്രദ്ധേയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം