അച്ഛൻ-മകൻ ബന്ധത്തിന്റെ ഭീകരമായ ഒരു വേർഷൻ ആണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍.
സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അര്ജുന് റെഡ്ഡിയും കബീര്‍ സിംഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാംഗയാണ്.
സന്ദീപിന്റെ മൂന്നാമത്തെ ചിത്രമാണ് അനിമൽ.
രൺബീർ എന്ന നായകനെ പോലെ തന്നെ പ്രേക്ഷകർ പ്രതീക്ഷയർപ്പിക്കുന്ന ഒരു സംവിധായകന്റെ സിനിമ എന്ന നിലയ്ക്ക് റിലീസിന് മുന്നേ തന്നെ അനിമൽ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിതാവുമായുള്ള പ്രശ്നകരമായ ബന്ധമുള്ള അക്രമാസക്തനായ ഒരു മനുഷ്യനായാണ് രൺബീർ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പില്‍ എത്തിയ ചിത്രങ്ങളിലൊന്നാണ് അനിമൽ.
രൺബീറിന്റെ താരമൂല്യം സിനിമയുടെ പ്രീ റിലീസിന് സഹായകരമായി തന്നെ മാറിയിരുന്നു.
മികച്ച പ്രീ ബുക്കിംഗ് ലഭിച്ച ചിത്രത്തിന് പക്ഷേ റിലീസ് ദിനത്തില്‍ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.
എങ്കിലും അതൊന്നും ആദ്യ ദിന കളക്ഷനെ ബാധിച്ചിട്ടേയില്ല.
ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ മികച്ച നേട്ടം സ്വന്തമാക്കിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ നിരീക്ഷണം നേരത്തെ പുറത്തെത്തിയിരുന്നു.
ഇപ്പോൾ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്റെ റിലീസ് ദിന കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
അവധിദിനത്തിലല്ലാതെ റിലീസ് ചെയ്യപ്പെടുന്ന ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷനായ 116 കോടി കോടിയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം