ദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രസിഡന്റ് ഇഷാക് ഹെർസോഗും ചർച്ച നടത്തി. കോപ് 28 ഉച്ചകോടി വേദിയായ എക്സ്പോ സിറ്റിയിലാണ് ചർച്ച നടന്നത്. ഇരു നേതാക്കളുടെയും സംസാരത്തിൽ ഫലസ്തീൻ-ഇസ്രായേൽ സംഘർഷവും ചർച്ചയായി.
ദ്വിരാഷ്ട്ര പരിഹാരം എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി ചർച്ചയിൽ വ്യക്തമാക്കി. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. ആക്രമണത്തിന്റെ ഇരകൾക്ക് മാനുഷിക സഹായമെത്തിക്കാൻ സുരക്ഷിതമായ വഴിയൊരുക്കണമെന്നും മോദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു