സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അതിരു വിടാറുണ്ട്.
ഉയരമുള്ള മലയിൽ അള്ളിപിടിച്ചും കടലിൽ ചാടിയും പൊത്തുകളിൽ വലിഞ്ഞു കയറിയും വീഡിയോകൾ എടുത്തവരിൽ പലർക്കും അത് തങ്ങളുടെ അവസാന വീഡിയോ ആയിരിക്കുമെന്ന് അറിവുണ്ടായിരുന്നില്ല.
കേരളക്കരയിൽ പൂച്ചയെ കൊന്ന് കെട്ടിതൂക്കിയ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത അനുവദിക്കാൻ കഴിയാത്തതാണ്.
എങ്കിൽ പോലും ലൈക്കുകളുടെയും ഫോളോവേഴ്സിന്റെയും എണ്ണം കൂട്ടാൻ മൃഗങ്ങളെ ഉപഗോഗിച്ച് ഫേക്ക് വീഡിയോ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല.
കുട്ടി കുരങ്ങന്റെ കൈ വിഴുങ്ങിയ മീൻ എന്ന രീതിയിൽ പ്രചരിച്ച ഒരു വീഡിയോ മനപ്പൂർവം ചത്ത മീനിന്റെ കുരങ്ങന്റെ കൈ മീനിനുള്ളിൽ കുടുക്കിയതാണെന്നും വീഡിയോ എടുക്കാൻ വേണ്ടി ഒരു കുരങ്ങനെ ഉപയോഗിച്ചതാണെന്നും ഉള്ള രീതിയിൽ പ്രതിക്ഷേധങ്ങൾ ഉയർന്നു.
വീഡിയോയിൽ മീനിനുള്ളിൽ കൈ കുടുങ്ങിയ, പരിഭ്രാന്തനാവുന്ന ഒരു കുട്ടി കുരങ്ങനെ നമുക്ക് കാണാൻ കഴിയും. ശ്രദ്ധിച്ചു നോക്കിയാൽ മീൻ ചത്തത് ആണെന്നും മനസ്സിലാക്കാം.
ഒരുപാട് നേരങ്ങൾക്ക് ശേഷം മീനിന്റെ വായിൽ കുടുങ്ങിയ കൈ പുറത്തെടുക്കാൻ ഒരു യുവാവ് ശ്രമിക്കുന്നതാണ് ബാക്കി ഭാഗവും.
ഒരു മിണ്ടാപ്രാണിയോട് കേവലം കുറച്ചു ലൈക്കുകൾക്ക് വേണ്ടി കാട്ടിയ ക്രൂരതയ്ക്കെതിരെ നിയമനടപടി വേണമെന്നാണ് ആവശ്യം.
ഇതുവരെ വീഡിയോയുടെ ഉറവിടം ലഭിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം