തൃശ്ശൂര്‍: കേരളവര്‍മ കോളേജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണല്‍ നടക്കുന്നത്.
രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന് 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു