കാഠ്മണ്ഡു: ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്ന രാജ്യമായി നേപ്പാള്‍. മായാ ഗുരാങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്.
മായാ ഗുരാങ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹം എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ സ്വവര്‍ഗ വിവാഹം നേപ്പാള്‍ സുപ്രീംകോടതി നിയമവിധേയമാക്കിയിരുന്നു.
ട്രാന്‍സ് വുമണായ ഗുരുംഗും സ്വവര്‍ഗാനുരാഗിയായ സുരേന്ദ്ര പാണ്ഡെയും നിയമപരമായി വിവാഹിതരായെന്ന് നേപ്പാളിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്ലൂ ഡയമണ്ട് സൊസൈറ്റി പ്രസിഡന്റ് സഞ്ജിബ് ഗുരുങ് മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുങ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ നേപ്പാളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ഇടക്കാല ഉത്തരവുണ്ടായിട്ടും മതിയായ നിയമങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കാഠ്മണ്ഡു ജില്ലാ കോടതി സുരേന്ദ്ര പാണ്ഡെയുടെയും മായയുടെയും വിവാഹ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു.
നിലവില്‍ ഇവരുടെ വിവാഹം താത്ക്കാലികമായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും മതിയായ നിയമങ്ങള്‍ രൂപീകരിച്ചതിന് ശേഷം വിവാഹ രജിസ്‌ട്രേഷന് സ്ഥിരമായ അംഗീകാരം ലഭിക്കുമെന്നും ഗുരുങ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു