ന്യൂഡല്‍ഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് (തിങ്കളാഴ്ച) മാറ്റി. ഡിസംബര്‍ 3, ഞായറാഴ്ച വോട്ടെണ്ണാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ഞായറാഴ്ച മിസോറാമിലെ ജനങ്ങള്‍ക്ക് വിശേഷ ദിവസമായതിനാലാണ് വോട്ടെണ്ണല്‍ നീട്ടിയത്. ഇക്കാര്യം ആവശ്യപ്പെട്ട് വോട്ടെണ്ണല്‍ മാറ്റിവയ്‌ക്കണമെന്ന് നിരവധി നിവേദനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു.
ഞായറാഴ്ചയിലെ വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് മിസോറാം. അതിനാല്‍ ക്രൈസ്തവരുടെ പ്രാര്‍ഥനാദിവസമായ ഞായറാഴ്ച വോട്ടെണ്ണുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ദിനത്തില്‍ മാറ്റമില്ല. ഇവിടങ്ങളില്‍ ഞായറാഴ്ച തന്നെ ഫലമറിയാം.
നവംബര്‍ ഏഴിനായിരുന്നു മിസോറാമില്‍ തിരഞ്ഞെടുപ്പ് നടന്നത്. 40 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണകക്ഷിയായ മീസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് ഫ്രണ്ടും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം. ഇന്നലെ നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. 2017ല്‍ രൂപീകരിക്കപ്പെട്ട സെഡ് പിഎമ്മിനാണ് ഇത്തവണ മുന്‍തൂക്കം കാണിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു