റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ചെയർമാൻ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സുലൈമാനിയ മലസ് റസ്റ്റോൻറിൽ നടന്ന യോഗത്തിൽ കൃപയിലെ അംഗങ്ങൾക്ക് പുറമേ റിയാദിലെ വിവിധ തുറകളിലുള്ളവരും സത്താർ കായംകുളത്തിന്റെ ഓർമകൾ പങ്കുവെച്ചു.
ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ഷംനാദ് കരുനാഗപ്പള്ളി, ഇസ്ഹാഖ് ലവ്ഷോർ, അഷറഫ് തകഴി, സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇക്ബാൽ, സുധീർ കുമ്മിൾ, സനൂപ് പയ്യന്നൂർ, ഡോ. കെ.ആർ. ജയചന്ദ്രൻ, വി.ജെ. നസ്രുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, സുലൈമാൻ വിഴിഞ്ഞം, നിഖില സമീർ, മൈമൂന അബ്ബാസ്, ഫൈസൽ പുനൂർ, വിജയൻ നെയ്യാറ്റിൻകര, സുരേഷ് ശങ്കർ, ബഷീർ സാപ്റ്റ്കോ, മുനീർ കരുനാഗപ്പള്ളി, റാഫി പാങ്ങോട്, ജലീൽ ആലപ്പുഴ, നാസർ ലെയ്സ്, മജീദ് മൈത്രി, കബീർ പട്ടാമ്പി, റഹ്മാൻ മുനമ്പത്ത്, നിഹാസ് പാനൂർ, സലിം അർത്തിയിൽ, അഫ്സൽ കായംകുളം, ഷാജി മഠത്തിൽ, സാബു പത്തടി, അഷറഫ് ബാലുശ്ശേരി, ഖമറുദ്ദീൻ താമരക്കുളം, ഹാഷിം ആലപ്പുഴ, ശരത്, ബിനോയ് കൊട്ടാരക്കര, സക്കീർ കരുനാഗപ്പള്ളി, നാസർ വണ്ടൂർ, സത്താർ ഓച്ചിറ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ സൈഫ് കായംകുളം, ഷബീർ വരിക്കപ്പള്ളി, പി.കെ. ഷാജി, വർഗീസ്, അറഫാത്ത്, സമീർ റോയ്ബെക്, ഷംസ് വടക്കേത്തലക്കൽ, ഫസൽ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു