കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ പിതാവിനോടുള്ള മുൻവൈരാഗ്യം മൂലമെന്നാണ് പത്മകുമാറിന്റെ മറ്റൊരു മൊഴി. തന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി കുട്ടിയുടെ പിതാവ് 5 ലക്ഷം വാങ്ങിയെന്നും എന്നാൽ പ്രവേശനം ലഭിക്കാഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. അടൂരിലെ കെ.എ.പി ക്യാംപിൽ പത്മകുമാറിന്റെയും ഭാര്യയുടെയും മകളുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൃത്യത്തിൽ ഇയാളുടെ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കുട്ടി തിരിച്ചറിഞ്ഞിട്ടുമില്ല.
ചാത്തന്നൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിനു പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായി ഡ്രൈവര്‍ പോലീസിനോട് വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വിഫ്റ്റ് കാര്‍ വീട്ടില്‍ ഉപേക്ഷിച്ച് നീലക്കാറില്‍ കടന്നതായി വിവരം ലഭിച്ചു.
അതിനിടെ, പ്രതികള്‍ കേരളം വിടാനുള്ള നീക്കം നടത്തുന്നതായി പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് കൊല്ലത്തുനിന്നുള്ള ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളിയില്‍നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിലെത്തി ഇവരെ പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ചാണ് പ്രതികളെ പിന്തുടര്‍ന്നത്.
സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് പദ്മകുമാറിന്റേത്. സ്വന്തമായി ബേക്കറിയുണ്ട്. അതില്‍ ജോലിക്കാരുണ്ടെന്നും പദ്മകുമാര്‍ പോവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബേക്കറി ഇന്നും തുറന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ട് അടപ്പിക്കുകയായിരുന്നു. നാട്ടുകാരുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങളില്ലായിരുന്നു. വീടിന് വലിയ ഗേറ്റും മതിലുമുണ്ട്. അതിനാല്‍ത്തന്നെ വീട്ടിലെ കാറിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.
ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കൂടാതെ പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു