കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി. പണം നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പത്മകുമാർ പൊലീസിന് മൊഴി നൽകി.
5 ലക്ഷം രൂപ കുട്ടിയുടെ അച്ഛന് നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ല എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഈ പണം തിരികെ നൽകിയിട്ടില്ല എന്നും ഇയാൾ പറയുന്നു.
മകളുടെ നഴ്സിങ് പ്രവേശനത്തിന് ആറു വയസുകാരിയുടെ പിതാവിന് പത്മകുമാര്‍ പണം നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചില്ല. നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും മടക്കിനല്‍കാന്‍ കുട്ടിയുടെ പിതാവ് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായാണ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനെ സമ്മര്‍ദത്തിലാക്കാന്‍ ചെയ്തുപോയതാണെന്നാണ് പത്മകുമാറിന്റെ മൊഴി.
എന്നാൽ പൊലീസ് മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. പത്മകുമാർ പറഞ്ഞ കാരണം കുറ്റകൃത്യത്തിലേക്ക് നയിക്കുമോ എന്നതിലാണ് സംശയം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും
സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക് ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്.
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്.തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു