ഒരാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ശേഷം,ഇസ്രായേൽ വീണ്ടും വ്യോമാക്രമണം പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തെ സമാധാന അന്തരീഷത്തിനു ബദലായി ഇപ്പോൾ ബോംബിംങ്ങുകൾ, സ്ഫോടനങ്ങൾ, പീരങ്കികൾ, നാവിക ബോട്ടുകൾ എന്നിവ ഗാസയിൽ വന്നു ചേർന്നിരിക്കുന്നു .ഉടമ്പടിക്ക് മുമ്പുള്ള ഏഴ് ആഴ്ചകളിലെ ഞങ്ങളുടെ ദൈനംദിന അനുഭവങ്ങളായിരുന്നു യുദ്ധത്തിന്റെ ശബ്ദങ്ങൾ ഗാസയിൽ നിന്നുള്ള റോക്കറ്റുകളുടെയും ഇസ്രായേലി ബോംബിങ്ങുകളുടെയും ശബ്ദങ്ങൾ ഉൾപ്പെടെ അവ തമ്മിൽ വേർതിരിച്ചറിയുന്നതിൽ ഞങ്ങൾ സമർത്ഥരായിരുന്നു.ഇന്ന് രാവിലെ 7:00 കരയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും അക്രമാസക്തമായ ശബ്ദങ്ങൾ വീണ്ടു കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എന്റെ സഹോദരൻ ജനൽ തുറന്ന് പറഞ്ഞു “എല്ലായിടത്തു നിന്നും ബോംബിങ് സംഭവിക്കുന്നു”
എന്റെ എട്ടുവയസ്സുകാരിയായ മകൾ ബനിയാസിൽ നിന്നാണ് ഏറ്റവും കഠിനമായ ചോദ്യം വന്നത്
“വീണ്ടും യുദ്ധമാണോ”
ഗാസയിലെ പ്രേദേശ വാശി അനുഭവം പങ്കു വയ്ക്കുന്നു
ഇന്നലെ, സെൻട്രൽ ഗാസ മുനമ്പിലെ അൽ-അഖ്സ രക്തസാക്ഷി ഹോസ്പിറ്റലിനു സമീപം മോശം സാഹചര്യങ്ങൾക്കിടയിൽ കൂടാരങ്ങളിൽ കഴിയുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ ദുരിതവും ഭയവും നിരാശയും പ്രകടിപ്പിച്ചു, താൽക്കാലിക സന്ധിയല്ല, കേടുപാടുകൾ സംഭവിച്ചാലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ ശാശ്വതമായ വെടിനിർത്തൽ അവർ ആഗ്രഹിക്കുന്നു.
അവരുടെ ഭയം – ഒരു പുതിയ യുദ്ധം പുനരാരംഭിക്കുന്നത് തെക്ക് ബോംബ് സ്ഥാപിക്കാൻ ഇസ്രായേൽ നീങ്ങുമെന്നതാണ്. ഇന്ന് പുലർച്ചെ,ഇസ്രായേൽ സൈന്യം കിഴക്കൻ ഖാൻ യൂനിസിൽ താമസിക്കുന്നവരോട് ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയിലേക്ക് മാറാൻ ആവശ്യപ്പെട്ട് ലഘുലേഖകൾ നൽകി. ഗാസയിലെ ജനങ്ങൾ എന്തുചെയ്യണം? വംശഹത്യ വീണ്ടും തുടരാൻ ലോകം എങ്ങനെ അനുവദിക്കും? എങ്ങനെയാണ് നാം വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് മടങ്ങുന്നത്, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ട്ടം എങ്ങനെ സഹിക്കും? എങ്ങനെ, എങ്ങനെ, എങ്ങനെ?
കടപ്പാട്: അൽ ജസീറ