കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് നിര്‍ദേശം.
ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് നവകേരള സദസ് ചേരുന്നത്. പരിപാടിയിൽ വൻജനപങ്കാളിത്തം ഉണ്ടാകും. പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനിവാര്യമാണ്. കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശോധനയ്ക്കു ശേഷം താൽകാലിക തിരിച്ചറിയിൽ കാർഡ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു നൽകും.
ഇതിനായി തൊഴിലാളികളുടെ രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിയൽ കാർഡ് വാങ്ങണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. കൂടാതെ അന്നേദിവസം സുരക്ഷാ കാരണങ്ങളാൽ പാചകവാതകം ഉപയോഗിച്ചുള്ള പാചകം അനുവദിക്കില്ല. പകരം മറ്റു എതെങ്കിലും സ്ഥലത്തുവച്ച് പാചകം ചെയ്ത് കടയിൽ എത്തിച്ച് വിൽക്കാം’’– പൊലീസിന്റെ നിർദേശത്തിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു