ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ദുരന്തങ്ങള്‍; എങ്ങനെ സ്വയം രക്ഷപ്പെടാം? | Stampede | News60

Stampede  വിശേഷിപ്പിക്കപ്പെടുന്ന ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കുസാറ്റ് കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായത്. കുസാറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ടെക് ഫെസ്റ്റ് ‘ധിഷണ’യുടെ ഭാഗമായി പ്രമുഖ ഗായിക നിഖിതാ ഗാന്ധിയുടെ സംഗീതനിശയ്ക്ക് ഒരുങ്ങുകയായിരുന്നു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം. 

തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെപ്പേര്‍ താഴെവീണു. അവര്‍ക്ക് മുകളിലേക്ക് മറ്റുള്ളവരും. അപകടത്തില്‍ അകപ്പെട്ടവര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ആന്തരികാവയങ്ങള്‍ക്കും പരിക്കുണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ സ്വയം രക്ഷപെടാൻ സാധിക്കും?

ആൾക്കൂട്ടത്തിൽ ചെറിയ ഉന്തലും തള്ളലും പോലും വലിയ പ്രശ്നം സൃഷ്ടിക്കാം. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ആദ്യം തന്നെ നിങ്ങൾ നിൽക്കുന്ന രീതി മാറ്റുക. ബോക്സിങ് ചെയ്യുമ്പോൾ നിൽക്കുന്ന പൊസിഷനിലേക്ക് വരിക. കൈ ബോക്സിങ്ങിലെത്തു പോലെ വെക്കുന്നത് ഹൃദയത്തിന് ക്ഷതമേൽക്കാതെ തടയും.  തറയിൽ വീഴാതെ ബാലൻസ് ചെയ്തു നില്ക്കാൻ ശ്രമിക്കുക.  ഇത്തരം സാഹചര്യങ്ങളിൽ  നിങ്ങളുടെ കയ്യിൽ നിന്ന് എന്തെങ്കിലും താഴെവീണാൽ കുനിഞ്ഞു അതെടുക്കാൻ ശ്രമിക്കരുത്. 

ഇനി നിങ്ങൾ വീണുപോകുന്ന സാഹചര്യം ഉണ്ടായാൽ പരമാവധി എഴുനേൽക്കാനുള്ള ശ്രമങ്ങൾ നടത്തുക. അതിന് സാധിച്ചില്ലെങ്കിൽ ഒരു കാരണവശാലും മലർന്നോ കമഴ്ന്നോ കിടക്കാതിരിക്കുക. ഒരു വശം ചരിഞ്ഞു കിടക്കുക. ഇത് ഹൃദയത്തിനും, തലക്കും ഒക്കെ ഒരു പരിധിവിവരെ പരിക്ക് പറ്റാതിരിക്കാൻ സഹായിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News