നാടും കാടും ഒരേ പോലെ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യൻ അവൻ്റെ ആഗ്രഹങ്ങൾക്കും,അനുഭൂതികൾക്കും വേണ്ടി പ്രകൃതി വിഭവങ്ങൾ ചൂക്ഷണം ചെയ്യുന്നു.ഇത് മൂലം ഒട്ടാകെയുള്ള ആവാസ വ്യവസ്ഥ നശിക്കുന്നു. പുരോഗതിയുടെയും ആധുനിക വത്ക്കരണത്തിന്റെയും ഭാഗമായി കാടുകളുൾപ്പടെ മനുഷ്യർ കയ്യേറുന്നു.ചുറ്റും കണ്ണോടിച്ചാൽ മനസിലാക്കാൻ സാധിക്കും ചെറുപ്പ കാലത്ത് വീടിന്റെ മരക്കൊമ്പുകളിൽ എത്തിയിരുന്ന തൂക്കാണാം കുരുവികളും,കരിയില കിളികളും ഇന്നധികം കാണാറില്ല.എന്തിനു പറയുന്നു സുലഭമായി മുറ്റങ്ങളിലും വയലുകളിലും ഉണ്ടായിരുന്ന പൂക്കൾ പോലും അന്യം നിന്ന് പോയിരിക്കുന്നു.ഇതെല്ലം അന്യവത്ക്കരിക്കപ്പെടുന്ന സ്പീഷിസുകളുടെ സൂചനയാണ്. ഇനി എത്ര വർഷകാലം കൂടി ഭൂമി ഇങ്ങനെ ഭൂമിയായി നിലനിൽക്കും? ലോകത്താകമാനമുള്ള പല ജീവികളും പതുക്കെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാകുന്നു.അത്തരത്തിൽ വലിയ തോതിൽ വംശ നാശ ഭീക്ഷണി നേരിടുന്ന 5 ജീവികളെ പരിചയപ്പെടാം.
ബംഗാൾ കടുവ
ഇന്ത്യയുടെ ദേശിയ മൃഗമായ ബംഗാൾ കടുവ വംശനാശത്തിലേക്ക് പോകുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ട് മാത്രം 97 ശതമാനം കടുവകളാണ് നഷ്ടപ്പെട്ടത്. ഈ കഴിഞ്ഞ 30 വർഷത്തിനിടയിൽ പകുതിയിലേറെയും കടുവകളുടെ എണ്ണത്തിൽ കുറവ് വന്നു.കാട് കയ്യേറുന്നത്,വേട്ടയാടുന്നത്,ആവാസ വ്യവസ്ഥ നശിപ്പിക്കുന്നത് തുടങ്ങിയവയാണ് വംശ നാശത്തിന്റെ കാരണങ്ങളായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ഗോൾഡൻ ലയൺ ടാമറിൻ
കുരങ്ങ് വർഗ്ഗത്തിൽ പെടുന്ന ലയൺ ടാമറിൻ കാണാൻ സുന്ദരവും മാർക്കറ്റിൽ വിലയുള്ളതുമാണ്.അതിനാൽ ഇവയെ പിടിച്ചു വിൽക്കുന്നത് പതിവാണ്. ബ്രസിലീയൻ തീര വന പ്രേദേശങ്ങളിൽ മാത്രമേ ഇവർ കാണപ്പെടുകയുള്ളു.ഇപ്പോൾ ഏകദേശ കണക്ക് അനുസരിച്ച് 2500 പേര് മാത്രമേ ജീവിച്ചിരിക്കുന്നുള്ളു.
ജാവൻ കാണ്ട മൃഗങ്ങൾ
ജാവൻ കാണ്ട മൃഗങ്ങളുടെ കൊമ്പ് ഔഷധ ഗുണമുള്ളവയാണ്.അതിനാൽ ഇവരെ വേട്ടയാടി പിടിക്കുകയും മരുന്ന് ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.ഇൻഡോനേഷ്യയിലെ ജാവൻ പ്രേദേശത്താണ് ഇവ കാണപ്പെടുന്നത്.ഇപ്പോൾ ആകെ 70 കാണ്ട മൃഗങ്ങൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു. സുലഭമായി ഉണ്ടായിരുന്ന സ്പീഷിസ് വലിയതോതിൽ കുറഞ്ഞത് മൃഗ സംരക്ഷണ സംഘടനകളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
ആഫ്രിക്കൻ ആന
86 ശതമാനത്തോളം ആനകളാണ് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കൊഴിഞ്ഞു പോയത്.ആഫ്രിക്കൻ ആനകൾ കുറയുന്നതിനുള്ള പ്രധാന കാരണം മനുഷ്യർ കാട് കയ്യേറുന്നതാണ്. വന കയ്യേറ്റത്തിന്റെ ഭാഗമായി ആനകളുടെ സ്വാഭാവിക ആവാസ പരിസരം നഷ്ടപ്പെടുകയും;അവർക്ക് അതി ജീവിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു.
ക്യൂബൻ മുതല
വംശ നാശ ഭീഷണി രൂക്ഷമായി നേരിടുന്ന സ്പീഷ്യസുകളിൽ ഒന്നാണിവർ.ആവാസ വ്യവസ്ഥകളിൽ ഉണ്ടാകുന്ന മാറ്റം കാരണം നൂറിൽ താഴെയാണ് മുതലകളുടെ നിലവിലത്തെ കണക്ക്.