ഇസ്രായേൽ ജയിലിൽ നിന്നും 30 തടവുകാരെ അധികാരികൾ മോചിപ്പിച്ചു.എട്ട് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചത്തിനു ശേഷമാണ് 23 കുട്ടികളും ഏഴ് സ്ത്രീകളും ഉൾപ്പെടെ തടവുകാരെ വിട്ടയച്ചത്. വെസ്റ്റ് നഗരമായ റമല്ലയിൽ ഫലസ്തീൻ തടവുകാരെ സ്വാഗതം ചെയ്തു. ബസിലാണ് റമല്ലയിൽ മോചിതരായവർ എത്തുന്നത്. ഫലസ്തീൻ ജനത നിറഞ്ഞ സ്നേഹത്തിലും പ്രതീക്ഷയിലുമാണ് റമല്ലയിൽ അവരെ സ്വാഗതം ചെയ്തത്.
ഹമാസ് രണ്ട് ഇസ്രയേലി സ്ത്രീകളെ വ്യാഴാഴ്ച മോചിപ്പിച്ചു, തുടർന്ന് വൈകുന്നേരത്തോടെ ആറ് തടവുകാരെ കൂടി മോചിപ്പിച്ചതായി ഇസ്രായേൽ അധികൃതർ അറിയിച്ചു.നവംബർ 24 ന് 80 ഇസ്രായേലികൾ ഉൾപ്പെടെ 110 തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു.മോചിപ്പിക്കപ്പെട്ട 30 ഇസ്രായേലികളല്ലാത്ത തടവുകാരിൽ ഭൂരിഭാഗവും തായ്ലൻഡിൽ നിന്നുള്ളവരാണ്, പ്രത്യേക കരാർ പ്രകാരം മോചിപ്പിക്കപ്പെട്ടു.
കടപ്പാട് : അൽ ജസീറ