തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചത്തിനെതിരെ ഹൈക്കോടതി. പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാര്‍ക്ക് ഡയറക്ടര്‍ മറുപടി നല്കി.
പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാര്‍ക്കിംഗ് ഏരിയയിലാണെന്നും പാര്‍ക്ക് ഡയറക്ടര്‍ കീര്‍ത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു.
read also ഫ്രീ വൈഫൈ സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പോലീസ്
പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതി പരിശോധിച്ചു. തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇതോടെ കോടതി അനുവദിക്കില്ലെങ്കില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി 1.45 ന് വീണ്ടും പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു