മനുഷ്യരെല്ലാം എന്തെങ്കിലുമൊക്കെ വിധത്തിൽ സന്തോഷിക്കാൻ കാരണങ്ങൾ തേടിക്കൊണ്ടിരിക്കുന്നവരാണ്.
പലരുടെയും സോഷ്യൽ മീഡിയ ഉപയോഗവും ഇതേ ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ്. പ്രത്യേകിച്ചും പഴയ തലമുറ.
കേശൻവൻ മാമനെന്നും വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നുമൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും പുതു തലമുറയെപ്പോലെ സോഷ്യൽ മീഡിയയിൽ തങ്ങളുടെ ആനന്ദം കണ്ടെത്തുന്നതിൽ ഇവർ ഒട്ടും പിന്നിലല്ല.
ഇവരിൽ ചിലരെങ്കിലും വൈറൽ ആകുന്നതുപോലും നിസ്സാരാമെന്ന് നാം കരുതി തള്ളിക്കളയുന്ന വിഷയങ്ങളെക്കുറിച്ച് പോസ്റ്റോ വീഡിയോയോ ഒക്കെ ചെയ്യുമ്പോഴാണ്.
അങ്ങനെയൊരു പിറന്നാൾ സ്പെഷ്യൽ വീഡിയോ ചെയ്ത് വൈറൽ ആയിരിക്കുകയാണ് സാവിത്രി അംബി എന്ന ഇൻസ്റ്റാഗ്രാം യൂസർ.
എല്ലാവരും ഉണ്ടായിരിക്കെ തന്റെ പിറന്നാൾ ഓർത്തു ഒന്ന് ആശംസകൾ അറിയിക്കാൻ ആരുമില്ല എന്ന രീതിയിൽ പിറന്നാൾ ദിനത്തിൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയത് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആൾക്കാരാണ്.
അഞ്ചു മണി ആയിട്ടും ആരും പിറന്നാൾ ആശംസകൾ നേർന്നിട്ടില്ല എന്നതിനാലാണ് സാവിത്രി അമ്മ നിങ്ങൾക്കെങ്കിലും അറിയാമോ ഇന്നെന്റെ പിറന്നാൾ ആണെന്ന് അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, ദിവ്യ ഉണ്ണി,
ശില്പ ബാല, നിരഞ്ജന അനൂപ്, ഗായികമാരായ സിത്താരാ കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ചു ജോസഫ് ഉൾപ്പെടെ പലരും വീഡിയോയ്ക്ക് താഴെ പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം