ദുബൈ: ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.
അബൂദബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴിയാകും തിരിച്ചുവിടുക.
കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. മൂന്ന് ദിവസവും രാവിലെ ഏഴ് മുതൽ 11 വരെയാണ് ഗതാഗതം വഴി തിരിച്ചുവിടുക. ഉച്ചകോടിയുടെ വേദിയിലേക്ക് സന്ദർശകർ എത്തുന്നത് സംബന്ധിച്ച് അധികൃതർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നവംബർ 30 മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളന കാലയളവിൽ യാത്രക്ക് ദുബൈ മെട്രോ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദ പരവുമാവുകയെന്ന് അധികൃതർ നിർദേശിച്ചു.
ഇതിനായി മെട്രോയുടെ സർവിസ് സമയം രാവിലെ അഞ്ചുമുതൽ രാത്രി ഒരുമണി വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ എക്സ്പോ സിറ്റിയുടെ സമീപത്തെ റോഡുകളിൽ ചിലത് സുരക്ഷാ ആവശ്യത്തിനായി അടക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു