കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കെഎല്‍എഫ് 04 എഫ് 3239 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് നോട്ടീസ് അറിയിച്ചിരുന്നു.
നേരത്തെ രണ്ടുപേരുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചും ദൃക്‌സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോണ്‍കോള്‍ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു