ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 63.94 ശതമാനം പോളിങ്. ബി ആർ എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 10 ശതമാനത്തോളം പോളിങ് കുറഞ്ഞു. അതേസമയം ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ വോട്ടിംഗ് സമാധാനപരമായിരുന്നെന്ന് ചീഫ് ഇലക്ട്രോറല്‍ ഓഫീസര്‍ വികാസ് രാജ് പറഞ്ഞു.
രാവിലെ 7 മണി മുതല്‍ തുടങ്ങിയ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, മകനും മന്ത്രിയുമായ കെ ടി രാമറാവു, മകള്‍ കവിത എന്നിവർ രാവിലെ തന്നെ വോട്ടിങ് രേഖപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത റെഡ്ഡി, മുഹമ്മ്ദ അസ്ഹറുദ്ദീന്‍ തുടങ്ങിയ നേതാക്കളും എം.ഐ.എം ചെയർമാന്‍ അസദുദ്ദീന്‍ ഉവൈസി, ബി.ജെ. പി അധ്യക്ഷന്‍ കിഷന്‍കുമാർ റെഡ്ഡി തുടങ്ങിയവരും രാവിലെ തന്നെ പോളിങ് സ്റ്റേഷനിലെത്തി. സിനിമാ താരങ്ങളായ അല്ലു അർജുന്‍, ജൂനിയർ എന്‍ ടി ആർ, വിജയ ദേവരകൊണ്ട്, ചിരഞ്ജീവി വെങ്കിടേഷ് എന്നിവർ ജൂബിലി ഹില്‍സ് ഉള്‍പ്പെടെ നഗര മണ്ഡലങ്ങളില്‍ വോട്ടങ് രേഖപ്പെടുത്തി.
തലസ്ഥാനമായ ഹൈദരാബാദ് ജില്ലയിലെ നിയോജക മണ്ലങ്ങളിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. ചന്ദ്രയാന്‍ഗുട്ട, ചാർമിനാർ, മുഷീറാബാദ്, നാമ്പള്ളി തുടങ്ങി മണ്ഡലങ്ങളില്‍ 40 ശതമാാനത്തില്‍ താഴെയാണ് പോളിങ് നടന്നത്.
നിസാമാബാദ് ജില്ലയിലെ ബോധന്‍ ടൗണില്‍ ബിആര്‍എസ് കോണ്‍ഗ്രസ് സംഘര്‍ഷം പൊലീസ് ഇടപെടലില്‍ അവസാനിച്ചു. ഖാനാപൂരിലെ ഇബ്രാഹ്‌മിപട്ടണം മണ്ഡലത്തില്‍ ബിആര്‍എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ചിലരെ അറസ്റ്റ് ചെയ്തു.
2290 സ്ഥാനാര്‍ത്ഥികളാണ് തെലങ്കാനയില്‍ മത്സരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, അദ്ദേഹത്തിന്റെ മകന്‍ കെ.ടി രാമറാവു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ. റേവന്ത് റെഡ്ഢി, ബിജെപി ലോക്‌സഭാ അംഗങ്ങളായ ബന്ദി സഞ്ജയ്കുമാര്‍, ഡി. അരവിന്ദ് എന്നിവരും മത്സരിക്കുന്നുണ്ട്. ബിആര്‍എസ് എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയും പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടിയും സഖ്യത്തില്‍ 111സീറ്റിലും എട്ടു സീറ്റുകളിലും യഥാക്രമം മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 118 സീറ്റിലും സഖ്യമായ സിപിഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന എഐഎംഐഎം ഒമ്പത് സീറ്റുകളിലാണ് മത്സരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു