ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ കാനഡയിലെ ആദ്യ ഷോറൂം ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ സ്ഥിതിചെയ്യുന്ന മിസ്സിസാഗയിലെ ഹാര്‍ട്ട്ലാന്‍ഡ് ടൗണ്‍ സെന്ററില്‍ തുറന്നു. കാനഡയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി റീട്ടെയിലറാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. ഗ്രൂപ്പിന്റെ ആഗോള പ്രവര്‍ത്തന ഭൂപടത്തിലെ 12ാമത്തെ രാജ്യവും വടക്കേ അമേരിക്കയിലെ രണ്ടാമത്തെ രാജ്യവുമാണ് കാനഡ.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഒന്റാരിയോയുടെ അസോസിയേറ്റ് മിനിസ്റ്റര്‍ ഓഫ് ബിസിനസ്, നിന ടാംഗ്രി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് ആൻഡ് അഡ്മിനിസ്ട്രേഷന് സി.എം.സി. അമീര്‍, നോര്‍ത്ത് അമേരിക്ക റീജനല്‍ ഹെഡ് ജോസഫ് ഈപ്പന്, മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കാനഡയിലെ ആദ്യ ഷോറൂം തുറക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
കാനഡയിലെ പുതിയ ഷോറൂമും യു.എസിലെ നിലവിലുള്ള ഷോറൂമുകളും വടക്കേ അമേരിക്കന്‍ മേഖലയിലെ ഭാവി സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ഇതൊരു ചരിത്രനിമിഷമാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു