അബൂദബി: മാര്‍ത്തോമ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം വര്‍ണാഭമായ വിളംബരയാത്രയോടെ ആഘോഷിച്ചു. രാവിലെ ദേവാലയത്തില്‍ ആദ്യഫലസമര്പ്പണം നടത്തി. ഉച്ചകഴിഞ്ഞ് വിളവെടുപ്പുത്സവത്തിന്റെ ഭക്ഷണശാലകളും തുറന്നു. 52 വര്‍ഷം പിന്നിട്ട ഇടവകയുടെ ഈ വര്‍ഷത്തെ ചിന്താവിഷയമായ ‘ക്രിസ്തുവില്‍ ഒന്നായി’ എന്ന വിഷയത്തെയും യു.എ.ഇയുടെ 52ാമത് ദേശീയദിനത്തെയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും നിശ്ചലദൃശ്യങ്ങളും വിളംബരയാത്രയിൽ ഒരുക്കിയിരുന്നു. പൊതുസമ്മേളനത്തില്‍ ഇടവക വികാരി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഗായകന് ഫാ. സെവെറിയോസ് തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൃദയരാഗം എന്ന സംഗീതപരിപാടിയും ഒരുക്കിയിരുന്നു.
ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കിയ സംഗീത-നൃത്ത പരിപാടികള്‍, ലഘു ചിത്രീകരണം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. കാര്‍ഷിക ഗ്രാമപശ്ചാത്തലത്തില്‍ തയാറാക്കിയ ഉത്സവനഗരിയില്‍ തനത് കേരളത്തനിമയുള്ള ഭക്ഷണവിഭവങ്ങളും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുമുള്ള 55 ഭക്ഷണശാലകള്‍, യുവജന സഖ്യത്തിന്റെ ചന്ദ്രയാന്‍ തട്ടുകട, അലങ്കാരച്ചെടികള്‍, നിത്യോപയോഗ സാധനങ്ങള്‍, വിനോദമത്സരങ്ങള്‍ എന്നിവയും വേറിട്ട അനുഭവമായി.
ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സുവിശേഷ സേവിക സംഘം ജനുവരിയില്‍ നടത്തുന്ന സംഗീതനിശ ‘ഔറിയം രാഗ’യുടെ ആദ്യ പ്രവേശന കൂപ്പണ്‍ വി.ജെ. തോമസിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. സഹവികാരി അജിത് ഈപ്പന് തോമസ്, ഇ.ജെ. ഗീവര്‍ഗീസ്, ജെസ്സി സജീവന്, ജനറല്‍ കണ്‍വീനര്‍ ബിജു പാപ്പച്ചന്, ട്രസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, ഇടവക സെക്രട്ടറി ബിജു കുര്യന്, ജോ. കണ്‍വീനര്‍ ഷെറിന് ജോര്‍ജ്, ലിജോ ജോണ്‍, ബിജു വര്‍ഗീസ് എന്നിവർ സംസാരിച്ചു. കൊയ്ത്തുത്സവത്തിന്റെ വിവിധ കമ്മിറ്റികള്‍ക്ക് വില്‍സണ്‍ വര്‍ഗീസ്, നോബിള്‍ സാം സൈമണ്‍, റെജി ബേബി, ജോര്‍ജ് ബേബി, ലീന വര്‍ഗീസ്, സാം കെ. കുര്യന്, റോയ് മാത്യു സാമുവല്‍, റോജി മാത്യു, കോശി കുരുവിള, ജോസഫ് മാത്യു, അജിന് കോശി സാം, അനില്‍ ബേബി, ദീബ എല്‍സ ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു