വയനാട് : 2024ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജസ്ഥാൻ മോഡല്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുല്‍ത്താൻ ബത്തേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആരോഗ്യ പരിപാലത്തില്‍ പുനര്‍ മൂല്യനിര്മയത്തിന്റെ ആവശ്യമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് മുൻഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
read also:കണ്ണൂര്‍ വിസി കേസ്: ഗവര്‍ണറുടേത് കള്ളമൊഴി, സത്യപ്രതിജ്ഞാ ലംഘനം നടത്തി, രാജിവെക്കണം : ഇപി ജയരാജൻ
“കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്കുന്നതിനനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനില്‍ ഇത് സംബന്ധിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 2024 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങള്‍ നടപ്പിലാക്കാൻ ശ്രമിക്കും”, രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെ ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ രാജ്യത്തിനാകെ മാതൃകയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാര്‍ക്കും പണം നല്‍കാതെ തന്നെ മെഡിക്കല്‍ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ സംരംഭമാണിത്. ‘ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ രാജ്യത്തെ ഏറ്റവും മികച്ച സൗജന്യ ചികിത്സാ പദ്ധതിയാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു