കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന കേസില്‍ നിയമനം നല്കിയ ആള് തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നല്‍കിയതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ.
ഗവര്‍ണര്‍ നല്‍കിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ വിസി ഗോപിനാഥ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും വിസിയായി നിയമിച്ചത്.
read also:വിപുലമായ ശേഖരവുമായി ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോർ
ആര് എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കേസില്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യാജമൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ പദവി ഒഴിയണമെന്നും ഇപി ജയരാജൻ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസിനെ പടിക്ക് പുറത്താക്കിയെന്നും ഇക്കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെ പറഞ്ഞുവെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു