ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയ സംഭവമായിരുന്നു ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് മേൽ ഓസ്ട്രേലിയ വിജയം നേടിയത്. മാത്രമല്ല, കപ്പടിച്ചതിനു ശേഷം ഓസ്ട്രേലിയൻ താരം ലോകകപ്പിന് മുകളിൽ കാലുവെച്ചിരിക്കുന്ന മിച്ചൽ മാർഷലിന്റെ ഫോട്ടോ വളരെയധികം ചർച്ചയാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ പേരിൽ ഒരു പ്രചാരണം വ്യാപകമായത്. ലോകകപ്പ് കിരീടം പലസ്തീൻ ജനതയ്ക്ക് സമർപ്പിച്ചുകൊണ്ട് ട്രാവിസ് സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി എന്നാണ് അവകാശവാദം.
എന്താണ് ഇതിലെ വാസ്തവം ?
ട്രാവിസ് ഹെഡ് സമൂഹമാധ്യമമായ എക്സിൽ നടത്തിയ പോസ്റ്റിന്റേതെന്ന തരത്തിലുള്ള ഒരു സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. ഈ വിജയം ഞാൻ പലസ്തീനിലെ നിരപരാധികളായ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്നാണ് ലോകകപ്പുമായി നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചതെന്നാണ് പ്രചാരണം. ട്രാവിസ് ഹെഡ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ വലിയ വാർത്തയാകേണ്ടതാണ്. പക്ഷെ, ഇത്തരത്തിലുള്ള വാർത്തകൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
തുടർന്ന് പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുള്ള എക്സ് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു. @TravisHead_07 എന്ന ഹാൻഡിലിൽനിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു പാരഡി അക്കൗണ്ട് ആണെന്ന് ഹാൻഡിലിലെ പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. അതായത്, ഇത് ട്രാവിസ് ഹെഡിന്റെ അക്കൗണ്ട് അല്ല എന്ന് സാരം. പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുള്ള പോസ്റ്റ് ഈ അക്കൗണ്ടിൽ ഇപ്പോഴുമുണ്ട്.
ട്രാവിസ് ഹെഡിന് ഔദ്യോഗിക എക്സ് അക്കൗണ്ട് ഉള്ളതായി കണ്ടെത്താനായില്ല. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. അതിൽ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പോസ്റ്റുകളോ അതിലില്ല. അങ്ങനെ, പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം