മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായി ഫോണിൽ സംസാരിച്ചു. ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക, സുരക്ഷ, രാഷ്ട്രീയ സാഹചര്യങ്ങളുടെ ആഘാതങ്ങളും പ്രത്യാഘാതങ്ങളും അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും സംസാരിച്ചു. എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെയും നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും വീക്ഷണങ്ങൾ കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു