മസ്കത്ത്: സ്വിസ്റ്റർലൻഡ് പ്രസിഡന്റ് ഡോ.അലൈൻ ബെർസറ്റിന്റെ ഒമാൻ സന്ദർശനത്തിന് വ്യാഴാഴ്ച തുടക്കമാകും. ഒമാനും സ്വിസ്റ്റർലൻഡും തമ്മിലുള്ള സൗഹൃദബന്ധം വിവിധ മേഖലകളിൽ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്ന വഴികളും സന്ദർശനത്തിന്റെ ഭാഗമായി ചർച്ച ചെയ്യും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം ഇരു രാജ്യങ്ങൾക്കും ആശങ്കയുളവാക്കുന്ന ഒരുകൂട്ടം വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു