മലപ്പുറം: മലപ്പുറം മങ്കടയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. നവകേരള സദസ്സിന് നേരെ മലപ്പുറത്ത് വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
അതിനിടെ, ആനക്കയത്തും മഞ്ചേരി തുറക്കലിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നവകേരള ബസിന് നേരെ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ലെന്നും അതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊണ്ടോട്ടിയിലെ നവകേരള സദസ്സ് പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ വന്നപ്പോള്‍, രണ്ടു മൂന്നാളുകള്‍ കരിങ്കൊടി വീശിയെന്നും താന്‍ അവരെ കൈവീശിക്കാണിച്ചെന്നും മുഖ്യമന്ത്രി കൊണ്ടോട്ടിയില്‍ പറഞ്ഞു.
പ്രതിഷേധമാകാമെന്നും എന്നാല്‍, ബസിന് മുന്നില്‍ ചാടി ജീവഹാനി വരുത്തരുതെന്നും അത് തടയുന്നത് മാതൃകാപരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാല്‍ അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും. തീവണ്ടിക്ക് മുന്നിൽ ചാടുന്നവരെ വലിച്ചു മാറ്റില്ലേ,അത് പോലെ മാറ്റിയതാണ്.സിപിഎം പ്രവർത്തകർ കാണിച്ചത് മാതൃകാപരമായ പ്രവർത്തനമാണ്.അത് തുടരണം.ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു