കണ്ണൂർ: പെരിങ്ങത്തൂരിൽ ഇന്ന് രാവിലെ കിണറ്റിലേക്ക് വീണ പുള്ളിപ്പുലിയെ പുറത്തെടുത്തു. വലയിലാക്കി പകുതി ദൂരം ഉയർത്തിയ ശേഷം മയക്കുവെടി വയ്‌ക്കുകയായിരുന്നു. പിന്നീട് പുലിയെ സമീപം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റി. വയനാട്ടിൽനിന്നും വെറ്റിനറി സർജൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘം എത്തിയാണ് പുലിയെ പിടികൂടിയത്.
അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ കിണറ്റിലാണ് ഇന്ന് പുലി വീണത്. രാവിലെ പത്ത് മണിയോടെയയിരുന്നു സംഭവം. കനകമലയിൽനിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
പുറത്തെടുത്ത പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. രണ്ടര കോൽ വെള്ളമുണ്ടായിരുന്ന കിണറ്റിൽ നിന്ന് വെള്ളമെല്ലം വറ്റിച്ച ശേഷം മയക്കുവെടി വയ്‌ക്കാൻ ഡിഎഫ്‌ഒ ഉത്തരവിട്ടു. തുടർന്നാണ് പുലിയെ പുറത്തിറക്കിയത്.
വയനാട്ടിൽ നിന്നും വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ചാണ് പുലിയെ പിടിച്ചത്. കിണറ്റിലേക്ക് ആദ്യം വലയിറക്കി പുലിയെ കുടുക്കുകയായിരുന്നു. ഇതിന് ശേഷം ഇത് വലിച്ച് പുലിയെ കിണറിന്റെ മധ്യഭാഗത്ത് എത്തിക്കുകയും മയക്കു വെടി വെക്കുകയുമായിരുന്നു. ഇതിന് ശേഷം പുലിയെ കിണറിന് മുകളിലേക്ക് കൊണ്ടുവന്നും ഇഞ്ചക്ഷൻ നൽകുകയുമായിരുന്നു.
ഇതിന് ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ നിന്നും ആറളം വൈൽഡ് ലൈഫ് സ്റ്റേഷനിലേക്ക് മാറ്റി പ്രാഥമിക ശുശ്രുഷകൾ നൽകും. ഇതിന് ശേഷം പുലിയുടെ ആരോഗ്യ നില് തൃപതികരമാണെങ്കിൽ വയനാട്ടിലേക്ക് കൊണ്ടു പോകും.
ഇന്ന് രാവിലെ ഒമ്പതരോടെയാണ് പെരിങ്ങത്തുരിലെ പണി തീരാത്ത വീടിന്റെ കിണറ്റിൽ നിന്നും പുലിയെ കണ്ടെത്തിയത്. പൊതുവെ വന്യമൃഗങ്ങൾ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയ ഭീതിയിലാണ് നാട്ടുകാർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു