ഈ വർഷത്തെ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണങ്ങളിൽ ചെന്നൈയിലെ പുതിയ സ്ട്രീറ്റ് സർക്യൂട്ടിലെ രാത്രി മത്സരങ്ങളും ഉൾപ്പെടുന്നു.
റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡും എക്സൈറ്റിംഗ് സീസൺ മോട്ടോർസ്‌പോർട്ടുകളുമായും എക്‌സോൺമൊബിലിന്റെ തുടർച്ചയായ രണ്ടാം വർഷത്തെ പങ്കാളിത്തം
ബെംഗളൂരു: രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മോട്ടോർ സ്‌പോർട്‌സ് മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ എക്‌സോൺ മൊബിൽ. രാജ്യത്തെ ആദ്യ എഫ് 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പിന് പുറമെ ഇന്ത്യൻ റേസിംഗ് ലീഗിന്റെ രണ്ടാം പതിപ്പുമായാണ് എക്സോൺ മൊബിൽ മോട്ടോർസ്പോർട്സ് രംഗത്ത് സജീവമാകുന്നത്. ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിലും (എംഐസി) പുതിയ ഫോർമുല റേസിംഗ് സർക്യൂട്ടിലുമായാണ് (എഫ്സിആർ) മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
ഇതോടൊപ്പം, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐലൻഡ് ഗ്രൗണ്ടിന് ചുറ്റും സ്ഥിതി ചെയ്യുന്ന എഫ്സിആറിൽ ആദ്യ നൈറ്റ് റേസുകളും ആരംഭിക്കുകയാണ്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും തന്നെ ആദ്യമായാണ് ഇത്തരത്തിൽ നൈറ്റ് റേസ് നടക്കാൻ പോകുന്നത്.