ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പരകളില്‍ വിരാട് കോലി കളിക്കാന്‍ സാധ്യതയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളില്‍നിന്ന് വിശ്രമം വേണമെന്നും ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ തയ്യാറാണെന്നും കോലി ബിസിസിഐയെ അറിയിച്ചെന്നാണ്് റിപ്പോര്‍ട്ടുകള്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം ടെസ്റ്റില്‍ പരമ്പരയില്‍ ടീമിനൊപ്പം ചേരുമെങ്കിലും ഏകദിന, ട്വന്റി 20 പരമ്പരയില്‍ രോഹിതും വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 10 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.
ഓസീസിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി 20 പരമ്പരയിലും മുതിര്‍ന്ന താരങ്ങളായ കോലിയും രോഹിതും ടീമിലുണ്ടായിരുന്നില്ല. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെയാണ് ഇന്ത്യ ഓസീസിനെതിരേ ഇറക്കിയത്. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണിപ്പോള്‍ കോലി. രോഹിതും യു.കെയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.
അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി വരും ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങിയതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ട്വന്റി 20, ഏകദിന പരമ്പയ്ക്ക് ശേഷം ഡിസംബര്‍ 26ന് ബോക്സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി കോലിയും രോഹിതും ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു