കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഈ വര്ഷം ആമസോൺ മഴ കാടുകളിലെ ആഘാതങ്ങൾ 55.8 ശതമാനായി കുറഞ്ഞിരിക്കുന്നു. MAAP ഫോറസ്റ്റ് മോണിറ്ററിംഗ് പ്രോഗ്രാമിന്റെ വിശകലനം അനുസരിച്ച് 2023-ൽ ഒമ്പത് ആമസോൺ രാജ്യങ്ങളായ ബ്രസീൽ,കൊളംബിയ,പെറു,ബൊളീവിയ എന്നിവിടങ്ങളിലെ വന നഷ്ട്ടം കുറഞ്ഞതായി റിപ്പോർട്ട് ചെയ്ത്തിട്ടുണ്ട്.
“ആമസോണിൽ ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ട് ” പരിസ്ഥിതി ശാസ്ത്രജ്ഞനും MAAP ന്റെ ഡയറക്ടറുമായ മാറ്റ് ഫൈനർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ ആഗോളതാപനം തടയാൻ സഹായിക്കുന്നു.കാരണം അതിലെ മരങ്ങൾ വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നുണ്ട്. ആമസോൺ പഴയ വനനഷ്ടം ജനുവരി 1 മുതൽ നവംബർ 8 വരെ 9,117 ചതുരശ്ര കിലോമീറ്ററാണ് 2022 നെ അപേക്ഷിച്ച് MAAP ന്റെ കണക്കു പ്രകാരം ഇത് 55.8 കുറഞ്ഞിട്ടുണ്ട്. സാവോ പോളോ സർവകലാശാലയിലെ എർത്ത് സിസ്റ്റം സയന്റിസ്റ്റും ആമസോൺ ഗവേഷണ കൂട്ടായ്മയുടെ സയൻസ് പാനലിന്റെ സഹസ്ഥാപകനുമായ കാർലോസ് നോബ്രെ ഈ ഡാറ്റയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം ഈ മാറ്റത്തെ “അതിശയകരമായ വാർത്ത” എന്ന് അഭിസംബോധന ചെയ്തു
ആമസോണിൽ 37 ബില്യൺ മെട്രിക് ടൺ കാർബൺ ഉണ്ടെന്ന് MAAP യും നാസയുടെ ഡാറ്റയും കണക്കാക്കുന്നു.വനം നശിപ്പിക്കപ്പെട്ടാൽ അത് അന്തരീക്ഷത്തിലേക്ക് കൂടുതൽ മലിനീകരണം പുറത്തുവിടും. യൂറോപ്യൻ യൂണിയൻ കണക്കുകൾ പ്രകാരം 2022-ൽ കൽക്കരി വൈദ്യുത നിലയങ്ങൾ മുതൽ കാറുകൾ വരെ ആഗോളതലത്തിൽ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ ഏകദേശം 2.5 മടങ്ങ് തുല്യമാണ് .പെറുവിലെ തെക്കുപടിഞ്ഞാറൻ ആമസോണിലും ഗയാന, സുരിനാം, ബ്രസീൽ, വെനസ്വേല എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് ഏറ്റവും ഉയർന്ന അളവ് MAAP ഡാറ്റ കാണിക്കുന്നത്. ആമസോണിന്റെ 60 ശതമാനവും ബ്രസീലിലാണ്,വന നശീകരണത്തിന്റെ ഭൂരിഭാഗവും ഉൾപ്പെട്ടിരിക്കുന്നതും ബ്രസീലിലാണ്. MAAP-ന്റെ വിശകലനം അനുസരിച്ച് ബ്രസീലിലെ വന നഷ്ട്ടം 59%ആണ്. എല്ലായിടങ്ങളിലും പ്രാഥമികമായി വന നഷ്ട്ടം സംഭവിച്ചിരിക്കുന്നത് ഇടപെടൽ മൂലമായിരുന്നു. കാറ്റ് മൂലം മരങ്ങൾ വീഴുന്നത് പോലെയുള്ള ചില സ്വാഭാവിക പ്രകൃതി നഷ്ട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു.